Parayan maranna pranayam Malayalam poem read online by Satheesh Iyyer.
സതീഷ് അയ്യർ എഴുതിയ പറയാൻ മറന്ന പ്രണയം മലയാളം കവിത ഓൺലൈനായി
..............................................
എന്റെ ഹൃദയത്തിന്നാഴങ്ങളിലെങ്ങോ...
ആരുമേയറിയാതെ പൂഴ്ത്തി വച്ചു ഞാൻ
ഇപ്പോഴുമെന്നിൽ പൂക്കാൻ വെമ്പുമൊരു പ്രണയം...
പറയാൻ മറന്നൊരു പ്രണയം..!!
എന്റെ യസ്ഥികളിലനുരാഗ തീ പടർത്തുവാൻ...
നീയാകുമോർമ്മകൾ
കനൽപോലെ ചുവന്നു തുടുക്കുന്നുണ്ടിപ്പൊഴും...!!
കൈയ്യൊഴിഞ്ഞകന്നകലേയ്ക്കുപോം കാലമേ നീ തന്നെ സാക്ഷിയും...
നീ തന്നെ സത്യവും..നീയാകട്ടെയിനിയെന്റെ പ്രണയ സാഫല്യവും...!!
ഒന്നുമേയറിയാതെ പൂക്കുവാൻ നില്ക്കുമൊരൊറ്റ മന്ദാരമാണെന്റെ പ്രണയം...!!
വരികളായ്, വാക്കുകൾക്കുള്ളിൽ വിതുമ്പുന്നു ഇന്നും പറയാതെയറിയാതെ നീറുമെൻ പ്രണയം...!!
പുലരിയിലടരുന്ന മഞ്ഞിൻ കണം പോലെ...
കുളിരുള്ള തണുവായുള്ളിൽ പടരുന്നു ഇനിയും പറയുവാനാകാത്ത പ്രണയം...!!
വിരഹമായുള്ളിന്റെയുള്ളിൽ പിടയുന്ന
മൗനനൊമ്പരച്ചിമിഴാണെന്റെ പ്രണയം...
ഒരു വാക്കൊന്നു ചൊല്ലുവാനാകാതെ
ഇടനെഞ്ചിലെരിയുന്ന മൺചിരാതാണെന്റെ പ്രണയം...!!
മറവിയാം വാത്മീകത്തിന്നുള്ളിൽ തളച്ചിട്ട നൊമ്പരച്ചൂടാണ് പ്രണയം...
പാഴ് ജന്മമാമൊരു പാഴ്മരം ഞാൻ...
പകരാതെ,പറയാതെ നെഞ്ചിൽ വരച്ചിട്ടൊരൊറ്റവരിക്കവിതയീ പ്രണയം...!!
ഒരു സ്വപ്നത്തിലെങ്കിലും ഒരു നോക്കു കാണുവാൻ
ഒരു വാക്ക് മിണ്ടുവാൻ എത്ര ഞാനേറെ ആശിച്ചു പോയി...!!
അത്രമേലത്രമേൽ പ്രാണത്തുടിപ്പായ്...
പറയാൻ മറന്നൊരീ പ്രണയവും പേറി..
നിനക്കായിനിയും കാത്തിരിക്കാം...
മഴയായ്, കുളിരായി,പെയ്തിറങ്ങൂ എന്നിൽ പടർന്നിറങ്ങൂ.!!
..............................................
സതീഷ് അയ്യർ
Satheesh Iyyer
Email: satheeshk.3033@gmail.com
Mob: 8848021368
...........................................................................
നിങ്ങളുടെ
അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും. ഈ പോസ്റ്റിനു
താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ
അഭിപ്രായമെഴുതാം..
MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE
WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.