കിനാത്തേര് മനോഹരമായ മലയാള കവിത / Kinatheru Malayalam poem online by Dr.Sukesh

Malayalam Magazine
3

Kinatheru online Malayalam poem read online by Dr.Sukesh R.S.



ഡോ. സുകേഷ് R.S. ന്റെ മനോഹരമായ ഒരു മലയാള  കവിത. കിനാത്തേര്  ഓൺലൈനായി വായിക്കൂ .. 


..............................................

ഊഴിയിലൊന്നു മറ്റൊന്നിനെത്തേടുന്ന 
കാഴ്ചകളാകെ നിറയവെ!
തിരയുന്നിരുട്ടിലും ചുറ്റിലും പ്രാണ -
സാരം പ്രതിഫലിപ്പിക്കാൻ !
ആരാഞ്ഞവശരായി, നീണ്ടുകിടക്കും 
പാരിൽ ഒരു തണൽ തേടി. 

ഒരുപറ്റമാശകൾ നിറയുന്നിടങ്ങൾ 
കരവലയത്തിലങ്ങാക്കി, 
പ്രഥമസഞ്ചാര സരണികളിലാകെ 
പ്രാർത്ഥനാസാഫല്യ മണികൾ :
ഊർജ്ജമുണർന്നോരുന്മാദ സന്ധിയിൽ 
വർജ്‌ജിപ്പൂ മറ്റെന്തുമേതും !
സ്വപ്‌നങ്ങൾ ചാലിച്ചു സ്വർഗ്ഗങ്ങളാക്കി 
വ്യാപരിച്ചാനന്ദമേൽക്കേ:

ചുറ്റും നിറയുന്ന കണ്ണുകൾ കാതുകൾ 
കുറ്റം ചുമത്തുവാനോങ്ങി :
ഉയിർവിട്ടുണർത്തു പാടുന്ന വേളയിൽ, 
പീയൂഷ ഹർഷം ഹനിക്കെ, 
തിരിച്ചു പിടുങ്ങുമാ നീരാളികൈകളിൽ 
തിരസ്കാര വ്രണിത വടുക്കൾ !
അനസ്യൂതം തെളിക്കും തേരിന്നുകീഴെ 
കിനാക്കൾ മെതിഞ്ഞമരുന്നു !
എല്ലാമിവിടെ ത്യജിച്ചുനേടീടണം 
അല്ലലിൽ അലിയുമാനന്ദം !
നേട്ടങ്ങൾ ആസ്വദിച്ചറിയുകയെങ്കിലോ, 
കോട്ടങ്ങൾ നീറ്റലായ് മാറും !!!
         
..............................................
  Dr. സുകേഷ് R. S



About the Author



 Dr. സുകേഷ് R. S
 Sreevilas, URR1, 
Uppalam Road, Statue, Trivandrum -1.

Dr. സുകേഷ്  തിരുവനന്തപുരം  PRS ഹോസ്പിറ്റലിലെ  Consultant Physician and Diabetologist ആണ്. കലാകൗമുദി, സാഹിത്യകേരളം മുതലായവയിൽ ഡോക്ടറുടെ കവിതകൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Dr. Sukesh R S
Mob: 9746490201
..................................





നിങ്ങളുടെ  അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും.  ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..

MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.

Post a Comment

3Comments

  1. മനോഹരമായ കവിത. അർത്ഥ സമ്പുഷ്ടം. അനുമോദനങ്ങൾ. കവിയെന്നു പറയുവാനിഷ്ടം ഈ കഴിവുറ്റ ഭിഷഗ്‌വരനെ.മുൻ കവിതകൾ വായിച്ചാസ്വദിക്കുവാനായത് ഭാഗ്യം. ഇനിയും കഴിയുമാറാവട്ടെ മലയാള കവിതാസാഗരത്തിൽ ആറാടുവാൻ പ്രിയപ്പെട്ട കവിക്ക്. ആശംസകൾ.

    ReplyDelete
  2. അർത്ഥഗർഭവും മനോഹരവുമായ കവിത. Superb👍👌

    ReplyDelete
Post a Comment