പുതിയ എഴുത്തുകാർ അറിയുവാനായി / FOR NEW WRITERS

വളരെയേറെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതുപോലെ നമ്മൾ ഓൺലൈനായി നമ്മുടെ സാഹിത്യ രചനകൾ ഇവിടെ മറ്റു സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയാണ്. നിങ്ങൾ അയച്ചുതരുന്ന എല്ലാ നല്ല സാഹിത്യ കൃതികളും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. 
സ്വന്തം രചനകൾ മാത്രം മലയാളത്തിൽ എഴുതി സ്കാൻ ചെയ്തോ, മലയാളം യൂണിക്കോഡ് Anjali  Lipi ഫോണ്ടിലോ എഴുതി malayalammagazineonline@gmail.com എന്ന അഡ്രസിലേയ്ക്ക് മെയിൽ ചെയ്യുക. അതോടൊപ്പം താങ്കളുടെ ഇമെയിൽ വിലാസവും, ഫോട്ടോയും, ഫോൺ നമ്പറും അയച്ചുതരിക. അവ താങ്കൾക്ക് താല്പര്യമെങ്കിൽ കൃതിക്കൊപ്പം ചേർക്കുന്നതാണ്. 
ഓർക്കുക താങ്കളുടെ രചനയെക്കുറിച്ച് ആരെങ്കിലും പരാതിപ്പെടുകയോ, അവകാശമുന്നയിച്ച് തെളിയിക്കുകയോ  മറ്റോ ചെയ്‌താൽ ഒരു മുന്നറിയിപ്പും കൂടാതെ ആ കൃതി പേജിൽ നിന്നും മാറ്റുന്നതായിരിക്കും. പിന്നീട് താങ്കളെ അറിയിക്കുന്നതായിരിക്കും. 
താങ്കൾക്ക് എന്തെങ്കിലും കൂടുതൽക്കാര്യം അറിയാനോ മറ്റെന്തെങ്കിലും അറിയിക്കാനോ,പരാതിയോ ഉണ്ടെങ്കിൽ  malayalammagazineonline@gmail.com എന്ന മെയിലിൽ മാത്രം അയക്കുമല്ലോ. 
ശ്രദ്ധിക്കുക.. ഒരു കാരണവശാലും ഈ സ്ഥാപനത്തിൽ നിന്നാരും താങ്കളെ  മെയിലിലൂടെ അല്ലാതെ ഫോണിലൂടെ ബന്ധപ്പെടുകയില്ല.  
താങ്കൾ കൃതി അയച്ചു തരുന്നതോടൊപ്പം അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുവാദവും ഈ സ്ഥാപനത്തിന് നൽകുകയാണെന്ന് അറിയുക. രചനകൾ ഞങ്ങളുടെ മെയിലിൽ എത്തുന്നത് മുതൽ അതിന്റെ പകർപ്പവകാശവും ഈ സ്ഥാപനത്തിന് നൽകുകയാണ്.   
താങ്കൾ അയച്ചു തരുന്ന രചനകൾ ഞങ്ങൾ വെബ്‌സൈറ്റിൽ ഭംഗിയായി  പ്രസിദ്ധീകരിക്കുമെന്നല്ലാതെ മറ്റു പ്രതിഫലമൊന്നും താങ്കൾക്ക് ലഭിക്കുന്നതല്ല. താങ്കളുടെ കൃതികൾ വായിക്കാൻ നമ്മുടെ സുഹൃത്തുക്കൾക്ക് അവസരം ഒരുക്കുകമാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. എന്നാൽ തുടർന്നുള്ള നമ്മുടെ പ്രയാണത്തിൽ ഈ മലയാള മാഗസിനിൽ എഴുതുന്നവർക്കു പ്രതിഫലം നൽകും വിധം നമ്മൾ വളരുമെന്നാണ് എന്റെ പ്രത്യാശ. തീർച്ചയായും താങ്കളിലെ സാഹിത്യവാസനയെ പരിപോഷിപ്പിയ്ക്കാനും, കൂടുതൽ നന്നായി എഴുതുവാനും, താങ്കളെത്തേടി ഏതെങ്കിലും നല്ല പബ്ലീഷേഴ്സ് എത്താനും ഇത് വഴിയാകും. 
മലയാള സാഹിത്യത്തിലേയ്ക്ക് താങ്കളുടെ രചനകളോരോന്നും മുതൽകൂട്ടാകട്ടെ.. എഴുതുക വീണ്ടും വീണ്ടും..   

ഒത്തിരി സ്നേഹത്തോടെ 

എഡിറ്റർ