നാളെയില്ലാതെയിരുന്നെങ്കിൽ
കവിത നിഥിൻകുമാർ ജെ പത്തനാപുരം
ഇന്നീ ദിനം കഴിഞ്ഞാൽ
നാളെ നീയുണ്ടാകുമോയെന്നറിയില്ല!
ഇന്നീ ദിനം തീരുമ്പോൾ
ഞാനും ഒഴുകുന്ന പുഴയുടെ
ഓളങ്ങളെ തലോടി,
വീഴുന്നയിലകളുടെ മാറിൽ ചാഞ്ഞുറങ്ങി,
പൊഴിയുന്ന പൂക്കളെ തഴുകി
യാത്ര തിരിക്കും.
പുലരുമ്പോ,
ഭൂമിയൊരു കുട ചൂടുമെന്ന്
കൊതിക്കാനേ തരമുള്ളൂ.
പുലരുമ്പോ,
മണ്ണിൻ നിറം മാറുമെന്നും
പൂക്കാത്ത മാമരചില്ലകളിൽ
പുഞ്ചിരി വിടരുമെന്നും
വെറുതെ മോഹിക്കാനേ തരമുള്ളൂ.
ഈ നിശയിൽ ഞാൻ കരുതുമോരോ
ചിന്താമണികളും
കായ്ക്കാത്ത ദേവദാരുവിൻ
ഉദരത്തിൽ സൂക്ഷിക്കും.
നാളെയൊരു ദിനമുണ്ടാകുമെന്ന
ചിന്തയിലുറങ്ങാതെയീയന്തിയൊടുങ്ങില്ല.
നാളെത്തെ പകലിൽ പകയൊരു
മണിയുടെ താളത്തിൽ രസിച്ചിരിക്കും.
വിഷസർപ്പങ്ങൾ കാവലിരിക്കും..
About the Author
7994766150