ജീവിത വിജയത്തിൻ്റെ പടവുകൾ
ഓരോ പരീക്ഷയുടെയും റിസൾട്ട് വന്നുകൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. ഇനി നമ്മൾ പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങിയവരെ മാത്രമാണ് ഈ ദിവസങ്ങളിൽ കാണുക. ഫ്‌ളെക്‌സും പോസ്റ്റ്റുമായി വഴിവക്കുകളിലും, സോഷ്യൽ മീഡിയാ പോസ്റ്റിലും, സ്റ്റാറ്റസിലും നിറയുന്നത് ഇത്തരക്കാരുടെ മുഖങ്ങളും A പ്ലസ്സും മാത്രമാണ്. യഥാർത്ഥത്തിൽ അവർ മാത്രമാണോ വിജയിച്ചവർ.
നമ്മുടെ ചുറ്റുമുള്ള പലരുടെയും ജീവിതത്തെക്കുറിച്ച് ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ഭൂമി കച്ചവടക്കാർ, ടൂറിസ്റ്റ് സർവ്വീസുകാർ, സ്വർണ്ണ കടക്കാർ, രാഷ്ട്രീയക്കാർ, വിവിധ കമ്പനികൾ നടത്തുന്നവർ, മൊത്തക്കച്ചവടക്കാർ , ഫാമുകൾ നടത്തുന്നവർ എന്നിങ്ങനെ ജീവിതത്തിൽ വിജയം നേടിയവർ ഏറെയാണ്. ഇവരൊന്നും A+ നേടിയവരയവരല്ല എന്നാൽ ജീവിതത്തിൽ വിജയം നേടിയവരാണ്.
പരീക്ഷാ പേപ്പറിൽ മാർക്ക് വീഴുന്നത് പഠിച്ച് മുന്നേറുന്നവർക്കാണ്. എന്നാൽ പരിശീലനവും . ജീവിതനുഭവും, പരിശ്രമവും ഒരു നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾക്ക് പോലും ജീവിത വിജയം നേടാൻ പ്രാപ്തരാക്കുന്നു.
മറ്റൊരു രസകരമായ കാര്യം നമ്മൾ ശ്രദ്ധിച്ചു നോക്കിയാൽ കാണാം. അതായത് ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ പഠനം പൂർത്തിയാകുമ്പോൾ ഒരുവൻ നല്ല മാർക്ക് വാങ്ങി ജയിക്കുന്നു. അപരനോ തോല്ക്കുന്നു. പിന്നീട് ഉയർന്ന മാർക്കു നേടിയവൻ തോറ്റവന്റെ കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുന്നു.
അതിനാൽ പുസ്തകത്താളിലെ പഠനം മാത്രമല്ല ജീവതം ; പിന്നെയോ ജീവിത വിജയത്തിലേക്കുള്ള പല വഴികളിൽ ഒന്നു മാത്രമാണ് അത്. അതുകൊണ്ട് പരീക്ഷയിൽ ജയിച്ചവർ മാത്രമല്ല മിടുക്കന്മാർ തോറ്റവരും മിടുക്കന്മാരാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് മേധാവി ഡിഗ്രി വിദ്യാഭ്യാസം നേടിയ ആളല്ല. ഹെൽട്രി ഫോർഡ് ഫോർഡ് മോട്ടോർ കമ്പനി സ്ഥാപകനാണ് അദ്ദേഹമാകട്ടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടാത്തയാളാണ്. വാർട്ട് ഡിസ്നി, അദാനി തുടങ്ങി ധാരാളം പേർ ഈ ഗണത്തിലുണ്ട്.
അതിനാൽ മാർക്ക് കുറഞ്ഞതിലോ, തോറ്റതിലോ നിങ്ങൾ വിഷമിക്കേണ്ട കാര്യമേയില്ല. നാളെ നിങ്ങൾ A+ നേടിയവരേക്കാൾ മുൻപിലെത്തും.
നമ്മൾ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് തെറ്റായ നിർദ്ദേശങ്ങൾ നല്കുകയോ, അവരെ സമ്മർദ്ദത്തിലാഴ്ത്തുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. നമ്മുടെ അമിതാഗ്രഹങ്ങൾ നൽകുന്ന ഭാരം അവരുടെ തോളുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കളക്ടറും, ഡോക്ടറും മാത്രമല്ല ഈ ലോകത്തിലുള്ളത്. അവർ അവരുടെ കഴിവിനൊത്തു പഠിക്കട്ടെ ! അവരുടെ അഭിരുചിക്കനുസരിച്ച് വളരട്ടെ! ജീവിത വിജയം നേടട്ടെ! എല്ലാ കുഞ്ഞുമക്കൾക്കും ആശംസകൾ .....