അമ്മ എന്ന വാക്കിന് ഒരു പാട് അർത്ഥമുണ്ട്, നമ്മുടെ ഭാരതീയ സങ്കൽപ്പത്തിൽ. സ്നേഹം, കരുണ, ദയ, കാണപ്പെട്ട ദൈവം, എന്നൊക്കെ, എന്നാൽ ഈ അടുത്ത കാലത്ത് നമ്മുടെ കൺമുന്നിൽ കടന്നു വരുന്നത് നൊന്ത പെറ്റ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, തീയിൽ ഒരു കരിയില ഇട്ടു കത്തിക്കുന്ന ലാഘത്തോടെ പിഴത് എറിഞ്ഞ്, കിണറ്റിൽ ഇട്ടും, കാമുകൻമാരുടെ തേർവാഴ്ചകൾക്ക് കൂട്ടികൊടുത്ത്. കഴുത്തറത്ത് കൊല്ലാൻ കൂട്ടുനിന്ന അമ്മമാർ, വാത്സല്യത്തിന്റെ ,സ്നേഹത്തിന്റെ പ്രതീകങ്ങൾ ആകേണ്ടവർ മക്കളുടെ അറും കൊലയാളികൾ ആയി മാറുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ പരമ്പരകൾ ആയി മാറുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കൊച്ചു കേരളം ദൈവം കൈവിട്ട നാട് എന്ന അവസ്ഥയിലേക്ക് തരംതാണു കൊണ്ടിരിക്കുന്നു. എവിടെയാണ് നമ്മൾക്ക് പിഴച്ചത്, നാശത്തിന്റെ മക്കൾ ആയത് എന്നാണ്, വീടിന്റെ അകത്തളങ്ങളിൽ എന്നാണ് ഇത്രയും വെറുപ്പ് നിറഞ്ഞത്. അമ്മയും മക്കളും തമ്മിൽ, മക്കളും മാതാപിതാക്കളും തമ്മിൽ അവിശ്വാസത്തിന്റെ കൊടും മതിലുകൾ ഉയർന്നു വന്നിരിക്കുന്നു. അമ്മയക്ക് മക്കളെ കൊല്ലാനും, മക്കൾക്ക് അമ്മയെ കൊല്ലാനും മടിയില്ലാത്ത കൊടും പാറ മനസ്സകൾ എന്നാണ് നമ്മുടെ കൊച്ചു കേരളത്തിന് സ്വന്തമായത്. എങ്ങോട്ട് ആണ് ഈ പതനയാത്രകൾ. അറിയാത്തതും, അറിഞ്ഞതുമായ സംഭവങ്ങൾ ധാരാളം വേറെയും ഉണ്ട്.സ്വന്തം ചോരയിൽ പോലും വിശ്വാസം നഷ്ടപ്പെട്ട നശിച്ച നാടായി നമ്മുടെ കേരളം മാറാൻ കാരണം നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
എവിടെയാണ് നമ്മൾക്ക് തെറ്റുപറ്റിയത്,
അമ്മ എന്ന വാക്ക്, നമ്മൾക്ക് എന്നും കലർപ്പില്ലാത്ത സ്നേഹം ആണ്. പല പരസ്യവാചങ്ങളിലും, എപ്പോഴും കാണുന്നതാണ്, അമ്മയുടെ സ്നേഹം പോലെ പരിശുദ്ധം, കളങ്കമില്ലാത്തത് എന്നൊക്കെ.വീടിനെ പറ്റി നമ്മൾ ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം എത്തുന്ന ചിത്രം സ്വന്തം അമ്മയുടെതാണ്. അത്ര പരിപാനമായ ഒരു ദൈവ ദാനമാണ് മാതൃത്വം. ഒരോ സ്ത്രീയും ആ സത്യം മനസ്സിലാക്കണം, ആ നഗ്ന സത്യം .ദാമ്പ്യത്യം എന്ന വല്ലരിയിൽ വിരിയുന്ന മനോഹരമായ പുഷ്പങ്ങൾ ആണ് ഒരോ മക്കളും. ഒരു കുഞ്ഞ് ഒരമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ ഒരു സ്ത്രീയിൽ ഒരു മാതൃത്വം കൂടിയാണ് ഉടൽ എടുക്കുന്നത്. കുഞ്ഞ് ജനിച്ച് പിച്ചവെയ്ക്കുമ്പോൾ, അവളിൽ ഒരു മാതൃത്വം പിച്ചവെയ്‌ക്കണം. ആദ്യ കുഞ്ഞിന്റെ ജന്മദിനത്തിൽ ഒരമ്മയും കുറിക്കണം എന്റെ ഉള്ളിലെ അമ്മയക്ക് ഇന്ന് ഒരു വയസ്സ് എന്ന്. സ്വന്തം ജീവനും,ആരോഗ്യവും, സൗന്ദര്യവും ,കഴിവുകളും തന്റെ മക്കൾ ക്ക് വേണ്ടി സമർപ്പിക്കുന്നവൾ ആണ് യഥാർത്ഥ അമ്മ. സ്വയം ശൂന്യവൽക്കരിക്കുന്ന ആ സ്നേഹമാണ് ഒരു കുടുംബത്തിന്റെ മൂല്യവേര് .അമ്മ ഒരു വിളക്ക് ആണ് .അത് പരത്തുന്ന പ്രകാശമാണ് ഒരു വീടിന്റെ വെളിച്ചം.മാത്യത്വം എന്ന പ്രതിഭാസത്തെ കേവലം ഒരു ജീവ ശാസ്ത്ര പ്രതിഭാസമായി കാണാതെ, മാനവികതയുടെ അടിസ്ഥാന യാഥാർഥ്യം ഒന്നായി മനുഷ്യർ തിരിച്ചറിയണം.ഈ അറിവും ബോധ്യവും ഒരോ അപ്പൻ മാർക്കും, മക്കൾക്കും ഉണ്ടാകേണ്ടത് ഉണ്ട്. അമ്മയനു ഭവിക്കുന്ന ക്ലേശങ്ങൾ അറിഞ്ഞിട്ടും, അറിയാത്തവരായി ഭാവിക്കുന്ന അപ്പൻമാരും ,മക്കളും, അവരെ നിരാശയിയേക്കും, പിന്നെ പത്ര മാധ്യമങ്ങളിൽ ഇന്ന് വായിക്കുന്ന ദുരന്തങ്ങളിലേയ്ക്കും ,തള്ളിയിടുന്നതിൽ ഒരു കാരണക്കാർ ആണെന്ന് എന്ന് ഒരു രീതിയിൽ പറയാതെ വയ്യാ.
കുടുംബങ്ങൾ ഒന്നിച്ചുള്ള സന്ധ്യാജപങ്ങൾ, ഒന്നിച്ച് ഇരുന്ന് ഒരു നേരം ഭക്ഷണം., ഇതൊക്കെ ഇന്ന് ടീവി, സീരിയലുകളും, സോഷ്യൽ മീഡിയകളും കൈ അടക്കി കഴിഞ്ഞു. കൊടും വിഷം ചീറ്റുന്ന തരംതാണ സീരിയലുകൾ കുടുംബ ബന്ധങ്ങളെ ആഴത്തിൽ ക്ഷയം ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ എന്തെന്ന് പരസ്പരം മനസ്സിലാക്കുക .നിസ്സാരമായ പ്രശ്നങ്ങൾ ആരോടും പറയാതെ, മനസ്സിൽ ഇട്ട് പെരിപ്പിച്ച് അവസാനം കൊടും വ്യാധികൾ ആയി ദുരന്തങ്ങൾ ആയി പരിണമിക്കുന്നു. നമ്മുടെ നാട്ടിൽ നല്ല സൈക്കോളജിസ്റ്റു കൾ ഉണ്ട്. നല്ല ഫാമിലി കൗൺസിൽ സെന്ററുകൾ ഉണ്ട്. ആവിശ്യമെങ്കിൽ അവരുടെ സഹായങ്ങൾ പ്രയോജനപ്പെടുത്തുക. കൂടുമ്പോൾ ഇമ്പമുള്ള വേദികൾ ആകട്ടെ ഓരോ കുടുംബവും.
നമ്മുടെ ഭവനങ്ങൾ ദേവാലയങ്ങൾ ആയി തീരട്ടേ. ഒൻപതു മാസവും, ഒൻപതു ദിവസവും കുഞ്ഞിനെ വഹിക്കുന്ന ഗർഭപാത്രങ്ങൾ ,കൊലക്കളങ്ങൾ ആകാതെ ഇരിക്കട്ടേ, പാലൂട്ടുന്ന പയോധരങ്ങളിൽ വിഷം കലരാതെ ഇരിക്കട്ടേ, പാടി ഉറക്കുന്ന, ഊട്ടി ഉറക്കുന്ന ആ കൈകളിൽ ഇനിയെങ്കിലും കൊലക്കത്തികൾ വീഴാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി നമ്മൾക്ക് പ്രാർത്ഥിക്കാം.
Bindumol Raju
ബിന്ദു മോൾ രാജു
...........................................................................
About Author
Bindumol Raju
22 ossingtion Drive
Hamiltion on
Canada
...........................................................................
ഒന്നര വയസ്സുകാരിയെ കൊന്നത് അമ്മയെന്ന് വാര്‍ത്ത. അവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അതിന്റെ ബാക്കിയും. കഥയും കാര്യവുമേതെന്നറിയില്ല. പക്ഷേ, മടിയില്‍ ചാഞ്ഞിരിക്കുന്നവളെപ്പോലൊന്നിനെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് കേള്‍ക്കുമ്പോള്‍ ചിലത് എഴുതാതെ കഴിയുന്നില്ല.
ReplyDeleteഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
നമ്മൾ പ്രതീക്ഷിക്കുന്നത്തിലേറെ പേർ 'ശല്യങ്ങളെ' ഒഴിവാക്കാൻ നോക്കുന്നുണ്ട് . വീട്ടിലെ ബാധ്യതകൾ, ലഹരി ഉപയോഗം കൊണ്ടുള്ള മനസികാവസ്ഥകൾ, ആവശ്യമില്ലാതെയോ അറിയാതെയോ ഉണ്ടായ കുഞ്ഞുങ്ങൾ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾ, വീട്ടിലെ സാമ്പത്തികാവസ്ഥ, അസുഖങ്ങൾ എന്നു തുടങ്ങി നിരവധി കാരണങ്ങൾ. കുഞ്ഞുങ്ങൾക്കും ഒരു നല്ല ജീവിതം ഉണ്ട് എന്നു ഓർക്കണം.കുഞ്ഞുങ്ങൾ ഇല്ലാത്തവർ അവരെ പൊന്നു പോലെ നോക്കും. അല്ലാതെ തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത, അല്ലെങ്കിൽ നിങ്ങൾക്ക് അടിച്ചമർത്താൻ കഴിയും എന്നുറപ്പുള്ള അവരുടെ അടുത്തു നിങ്ങളുടെ അപകർഷതാ ബോധം കാരണം അവരെ തല്ലി ചതക്കുന്ന ക്രൂര വിനോദം ഒഴിവാക്കുക.
താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാർഗങ്ങൾ.
1)അമ്മത്തൊട്ടിൽ:
കുഞ്ഞിനെ ജനിച്ച ഉടൻ തന്നെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കാം. കുറച്ചു വലിയ കുട്ടികളെയും അവിടെ ഉപേക്ഷിക്കാം. ആരും നിങ്ങളെ തേടി വരില്ല. നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുകയുമില്ല. കുഞ്ഞ് എവിടെങ്കിലും ജീവിച്ചു കൊള്ളും.
2) CWC: child welfare committee
പല കാരണങ്ങളാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തവർക്ക് CWC ഓഫീസുമായി ബന്ധപ്പെടാം. ഓണ്ലൈനിൽ അപേക്ഷ സമർപ്പിക്കാം. അവരുടെ അന്വേഷണത്തിന് ശേഷം കുഞ്ഞിനെ അവർ സ്വീകരിച്ചു വേറൊരു കുടുംബത്തിന് വളർത്താൻ നല്കുന്നതാണ്. Surrendering a child: കല്യാണം കഴിഞ്ഞു രണ്ടു പേരും ജീവനോടെ ഉള്ളപ്പോൾ രണ്ടുപേരുടെയും (അമ്മയും,അച്ഛനും) സമതത്തോട് കൂടി, ചില പ്രത്യേക സാഹചര്യങ്ങളിൽ അമ്മയുടെ മാത്രം സമതത്തോടും കുട്ടിയെ സംസ്ഥാനത്തിന് വിട്ടു നൽകാം. അവർ വളർത്തിക്കോളും. കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമിക്കുന്നത് നിയമപരമായി വലിയ കുറ്റമാണ്. എത്ര കഷ്‌ടപ്പാടെങ്കിലും അതിന് മുതിരരുത്.
3)ഗവ.ചിൽഡ്രൻ ഹോമുകൾ:
താത്കാലികമായോ സ്ഥിരമായോ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഗവ.സ്ഥാപനങ്ങൾ.
3)Orphanage:
ലീഗലി സർട്ടിഫൈഡ് ആയ ഓർഫനേജുകളിൽ കുട്ടികളെ നൽകുക (കേരളത്തിലെ റെജിസ്റ്റർഡ് ഓർഫനേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു)
http://swd.kerala.gov.in/DOCUMENTS/Downloadables/…/25591.pdf
4)Foundling homes:
സോഷ്യൽ ജസ്റ്റിസ് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം. ഇവിടെയും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാം.
5)Adoption:
കുട്ടികളെ ദത്തെടുത്തു വളർത്തുന്ന കേന്ദ്രങ്ങൾ ഉണ്ട്. ഹിന്ദു മാതാപിതാക്കൾക്ക് അവരുടെ ബന്ധത്തിലുള്ളവർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കൊടുക്കാം.
6)1098 : ചൈൽഡ് ലൈൻ :
കുട്ടികളുമായി ബന്ധപ്പെട്ട എന്തു വിഷയവും ഇവിടെ വിളിച്ചു പറയാം. വഴിയിൽ ഉപേക്ഷിക്കപ്പെട്ടതോ, ഉപദ്രവിക്കപ്പെട്ടതോ, ആവശ്യമില്ലാതെ തള്ളിക്കളഞ്ഞതോ ആയ കുട്ടികളെ കുറിച്ചോ അവർ നേരിടുന്ന മാനസിക, ശാരീരിക, സാമൂഹിക പീഡങ്ങളെകുറിച്ചോ കുട്ടികൾക്കും , മാതാ പിതാക്കൾക്കും വിളിച്ചു പറഞ്ഞു സഹായം നേടാം.
7) Foster Care:
താൽകാലികമായി മാറ്റി താമസിപ്പിക്കാനുള്ള സംവിധാനം വീടുകളിലും, ഗവൺമെന്റ് റെസിഡൻഷ്യൽ സ്കൂളുകളും ഉണ്ട്.
നമുക്കും കൈകോർക്കാം അവർക്കായി. ഓൺലൈനിൽ അല്ലെങ്കിൽ ജില്ലയിലെ DCPO (ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്/ഓഫീസുകൾ ) ആയി ബന്ധപ്പെട്ടാൽ ഈ സോഷ്യൽ മീഡിയയിൽ ഘോര ഘോരം പ്രസംഗിക്കുന്ന ആർക്കും ഫോസ്റ്റർ മാതാ പിതാക്കൾ ആകാം. കുറച്ചു സമയത്തേക്കെങ്കിലും കുറച്ചു കുഞ്ഞുങ്ങൾക്ക് നല്ല ജീവിതം നൽകാം.
കുട്ടികളുടെ ജീവനെടുക്കുന്ന വാർത്ത ഇനിയൊരിക്കൽ കൂടി കേൾക്കേണ്ട ദുർഗതി വരാതിരിക്കട്ടെ. പിടഞ്ഞ് തീരുന്ന പിഞ്ചുമക്കളുടെ നിലവിളിയോർത്ത് ഇനിയൊരിക്കൽ കൂടി ഉറക്കം ഞെട്ടിയുണരേണ്ട അവസ്‌ഥയും വന്നണയാതിരിക്കട്ടെ...
നീറുന്ന നെഞ്ചകത്തോടെ,
ഒരമ്മ.
read full on facebook
https://www.facebook.com/shimnazeez/posts/10157434770052755