രേഖപ്പെടുത്തേണ്ടത് മലയാള കവിത വായിക്കാം | Malayalm poem Rekhappeduththendathu read online

Malayalam Magazine
0

MALAYALAM POEM REKHAPPEDUTHENDATHU


വിദ്യാഭ്യാസവും വിവരവും. 

സംസ്കാരവും ഭാഷയും. 

സ്വഭാവവും വ്യക്തിത്വവും. 

ആചാരങ്ങളും അനുഷ്ടാനങ്ങളും. 

ജീവിക്കുന്തോറും മരിക്കുന്നു. 


മനുഷ്യരെ മന്ത്രവാദം പഠിപ്പിക്കുന്നു. 

വലിയ കള്ളന്മാരെ 

ബഹുമാനിപ്പിക്കാൻ പഠിപ്പിക്കുന്നു. 

മനുഷ്യർ മനുഷ്യരെ

തന്നെ തമ്മിലടിപ്പിച്ച് ശത്രുത 

സൃഷ്ടിക്കാൻ പഠിപ്പിക്കുന്നു.

സമയസൂചികളിൽ നിന്ന് ആടികളിക്കുന്ന

വിഡ്ഢികളായ മനുഷ്യർ. 


ആഗ്രഹങ്ങളെ വിഴുങ്ങുന്ന 

ആകുലതകൾ. 

കാഴ്ചകൾ

കാഴ്ചപ്പാടുകൾ

കാഴ്ചപ്പെടലുകൾ. 


മുഖമഴിച്ചു വെക്കാനാവാതെ 

ആട്ടത്തിൻ്റെ മറവിൽ 

മനുഷ്യൻ ധനികനാവുന്നു. 

മര്യാദന്മരാവുന്നു. 


കണ്ണു തുറന്നു നോക്കുവിൻ 

മനുഷ്യരെ,

കാലം മാറുന്നു. 

രാജ്യം വളരുന്നു. 

അവസരവാദികൾ മുന്നേറുന്നു.

   ശ്രീന. എസ്









About the Author


 SREENA  S

Post a Comment

0Comments

Post a Comment (0)