ലഡു വീട്ടിൽ ഉണ്ടാക്കാം / LADDU MALAYALAM RECIPE

Kristel Graphics
0
മധുരം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിഭവമായ ലഡു ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്ക് ഒന്നു നോക്കാം. ബേക്കറികളിൽ നിന്ന് വാങ്ങാതെ സ്വന്തമായി  വീട്ടിൽ ഉണ്ടാക്കുമ്പോൾ അതിന്റെ സ്വാദ് ഒന്ന് വേറെയില്ലേ... 


ചേരുവകകൾ 

കടലമാവ്  - 2 കപ്പ്
പഞ്ചസാര - 1 കപ്പ്
ഏലയ്ക്കാപ്പൊടി  - 1 ടീസ്പൂൺ 
നെയ്യ്  - ആവശ്യത്തിന് 
മഞ്ഞ കളർ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

വെള്ളമൊഴിച്ച് കടലമാവ് കലക്കുക അതായത് നമ്മൾ ദോശമാവ് കലക്കുന്ന പരുവത്തിൽ. നെയ്യ് ചീനച്ചട്ടിയിൽ  വെച്ച് ചൂടാക്കി അതിലേയ്ക്ക് കലക്കിയ മാവ് ദ്വാരമുള്ള ഫ്രയിങ്ങ് സ്പൂണിലൂടെ ഒഴിയ്ക്കുക. മൂക്കുമ്പോൾ കോരിയെടുക്കുക. പഞ്ചസാര നൂൽപ്പരുവത്തിൽ പാനിയാക്കി കാച്ചിയെടുക്കുക . വറുത്തെടുത്ത കടലമാവ് പച്ചസാര പാനിയിലേയ്ക്ക് ഇടുക. ഏലയ്ക്കാപ്പൊടിയും, മഞ്ഞ  കളറും,  അൽപ്പം നെയ്യും ചേർത്ത് ലഡു ഉരുട്ടിയെടുക്കുക.  വേണമെങ്കിൽ ഉണക്കമുന്തിരിയൊക്കെ വെച്ച് ഭംഗിയാക്കാം.



നന്ദനാ  ശ്രീകുമാർ 
...........................................................................

About Author


Nandanaa Sreekumar 
Kairali Nivas
Kadappakada p.o
Kerala - 691008

Email: nandanaasree@gmail.com 




Post a Comment

0Comments

Post a Comment (0)