ഇടിച്ചക്ക തോരൻ നമ്മുടെ നാടൻ വിഭവം / IDICHCHAKKA THORAN MALAYALAM RECIPE

Kristel Graphics
0
അങ്ങനെ വീണ്ടും ചക്കയുടെ കാലം വന്നെത്തി ഇടിച്ചക്ക മിക്കസ്ഥലത്തും ആയിക്കാണും. അതുകൊണ്ട് നമ്മുടെ നാടൻ വിഭവമായ  ഇടിച്ചക്ക തോരൻ  ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 


ചേരുവകകൾ 


ഇടിച്ചക്ക - 1  kg 
സവോള - 2  എണ്ണം 
തേങ്ങ - 1 മുറി 
ഉണക്കമുളക് - 5 എണ്ണം
പച്ചച്ചമുളക് - 5 എണ്ണം
മഞ്ഞൾ പൊടി -  1 ടീസ്പൂൺ 
വെളിച്ചെണ്ണ - 50 ഗ്രാം
കടുക് - 1 ടീസ്പൂൺ    
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്, കറിവേപ്പിലയും ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

ഇടിച്ചക്ക ചെറുതായി മുറിച്ചെടുത്ത് അരലിറ്റർ വെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞ് ചതച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകും, ഉഴുന്നുപരിപ്പും താളിക്കുക. ഉണക്കമുളക് ചെറിയ കഷണങ്ങളാക്കിയതും, സവോള അരിഞ്ഞതും  ചേർത്ത് വഴറ്റുക. തേങ്ങ ചിരകിയതും പച്ചച്ചമുളകും ഒതുക്കിയരച്ചെടുക്കുക. ചീനച്ചട്ടിയിലേയ്ക്ക്  ഇടിച്ചക്കയിട്ട് ഇളക്കുക. അഞ്ചുമിനിറ്റ്  ചെറിയ തീയിൽ വേകാൻ അനുവദിക്കുക. അതിനു ശേഷം തേങ്ങ അരച്ചതും , കറിവേപ്പിലയും ചേർത്ത് അല്പസമയം മൂടിവെയ്ക്കുക. ഇനി അടുപ്പിൽ നിന്നിറക്കി ഉപയോഗിക്കാം 


നന്ദനാ  ശ്രീകുമാർ 
...........................................................................

About Author


Nandanaa Sreekumar 
Kairali Nivas
Kadappakada p.o
Kerala - 691008

Email: nandanaasree@gmail.com 


Post a Comment

0Comments

Post a Comment (0)