MALAYALAM POEM NOW READ ONLINE BY SUJITH THAMARASSERY
Malayalam poem 'Savam pankgitunnavar' read online . Read Malayalam poem online free.
ചിത കെട്ടുകഴിഞ്ഞിട്ടുണ്ടാകും
റീത്തിന്റെ അരികിലുള്ള
വർണ്ണ കടലാസിന്റെ
കഷ്ണങ്ങൾ ആ മണ്ണിന്റെ
മാറിൽ എവിടയോ
പറ്റിച്ചേർന്നു ഇല്ലാതാകുന്നു.
ശവം പങ്കിട്ടവർ
എവിടയോ ഇരുന്നു
രാത്രി ശാപ്പാടിന്റെ
അവസാനത്തിൽ
എന്തായിരിക്കും പറയുനുണ്ടാകുക ?
ഷർട്ടുമാറ്റി ചോര കഴുകി
യാത്രാപ്പടി വാങ്ങി
മലമുകളിൽ
ഒളിവിൽ മറയുമ്പോൾ
കൊന്നുതള്ളിയ
അച്ഛന്റെമകൾ
നിങ്ങളെ നോക്കി
മാമൻ എന്ന് വിളിക്കാൻ പോലും
പ്രായം ആയിട്ടില്ലെന്ന സത്യം
നിങ്ങൾ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ?
കാപട്യത്തിന്റെ രാവണ തലകൾ
അടയാത്ത മിഴികളുമായി
ലാഭം കൊഴിയുന്ന കാലം
കാണുമ്പോൾ വേണം
ചോര നിലനിൽപ്പിനു
എന്ന ക്രൂരത എന്തേ നിങ്ങൾ
തിരിച്ചറിയുന്നില്ല ?
ചോര കുടിച്ച ചെന്നായ്ക്കൾ
വിശപ്പ് മാറ്റിയെങ്കിലും
നിങ്ങളോ ?
വാളെടുത്ത കൈകൾ
രക്തം തീണ്ടിയ കൈകൾ
വെട്ടിനുറുക്കിയ കൈകൾ
തെല്ലുനേരം പരസ്പരം
നോക്കി ചോദിക്കുമോ
നമുക്കു എന്ത് കിട്ടിയെന്ന് ?
ജീവിതം മരണത്തിന്റെ
ഭീതിയിൽ അവസാനിച്ച
മകളും രാവുണരുമ്പോൾ
ഒറ്റയ്ക്കെന്ന സത്യത്തെ
മാറോടുചേർത്തു കരയുന്നവർ
ഇനി
എങ്ങോട്ട് ?
സുജിത് താമരശ്ശേരി
..........................................................................
About Author
Sujith T
System Eng
Value point system
Koramanga , Banglur
Mob -9745254401
sujithsreerama1@gmail.com
www.facebook.com/sujith.sreerama
...........................................................................
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും. ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..
MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.