അസമത്വം വിളമ്പുന്നോർ - കവിത
മനുഷ്യരിൽ ആരാണസമത്വം സൃഷ്ടിക്കുന്നത് ? മതങ്ങൾ, രാഷ്ട്രീയം, നിയമങ്ങൾ എന്നിങ്ങനെ ഉന്നതിയിലെത്താൻ എന്തിനെയും കരുവാക്കുന്നവർ തന്നെയാണ് മനുഷ്യനെയും ഓരോ ഗണത്തിലാക്കിയത്. നേതാവാകുവാൻ, സ്ഥാനം പിടിച്ചടക്കാൻ, ഉന്നതനാകുവാൻ എല്ലാം മനുഷ്യമൂല്യങ്ങളെ പിഴുതെറിയണമായിരുന്നു.... എന്താണ് അപരനിൽ നിന്ന് നമുക്ക് കൂടുതലായുള്ളത് ? എന്താണ് കുറവുള്ളത് ? ക്ഷണികമായ ഈ ജീവിതത്തിൽ നാമെന്തിന് നമ്മുടെ സഹോദരങ്ങളോട് അരുതാത്തതു ചെയ്യുന്നു?
മതമേന്റെ മനസ്സോടുച്ചത്തിലുരചെയ്തു
മനുജർ ഒരിയ്ക്കലും തുല്യരെയല്ല.
ന്യായാസങ്ങൾ തൻ നീതി മൊഴിഞ്ഞു
മാനുഷർ നിങ്ങൾ തീർത്തും വിഭിന്നർ
നാടുഭരിക്കും രാഷ്ട്രീയവുമോതി
ചിലരെല്ലാം വ്യത്യസ്ഥർ തികച്ചും വ്യത്യസ്തർ
ജാതിക്കോമരക്കോലങ്ങൾ തുള്ളി
മനുഷ്യരിൽ ചിലരെല്ലാം വിലയില്ലാ തുട്ടുകൾ
മണിമേട, തെരുവോരം എല്ലാം പറയുന്നു
തുല്യരായി ഇവിടെ ആരുമേയില്ല
അപരന്റെ മേലെ മേലെ വിജയം വരിക്കാൻ
പലരെയും പലതട്ടിൽ തരംതിരിക്കുന്നു.
മനുഷ്യരെ തരംപോലെ തരംതിരിച്ചിന്നിവർ
മാനുഷ്യമൂല്യങ്ങളെല്ലാം തകർക്കുന്നു.
എൻമതമാണേറ്റം നല്ലെതെന്നാക്കുവാൻ
ഉൻമാദമോടവർ കലാപം വിതയ്ക്കുന്നു
മനുജരെപ്പലതാക്കി തരം തിരിച്ചെന്നാലെ
പലർക്കുമീ ഉലകത്തിൽവിലസുവാനാകൂ
രാഷ്ട്രീയവുമെല്ലാ പാർട്ടിയുമോതുന്നു
സമന്മാരായാരും ഉലകത്തിലില്ല
നീചമാം മനസിന്റെ പണിപ്പുരയിൽ നിന്ന്
ഉരുവായതാണീ അസമത്വങ്ങൾ
നേരും നെറിവും ഇല്ലാത്തലോകത്ത്
ആർക്കാകുമെല്ലാരേം തുല്യരായി കാണുവാൻ
എങ്കിലുമൊന്നോർക്ക തുല്യരാണെന്നും നാം
പങ്കിലാമാമുള്ളം പറയുന്നതോ സത്യം?
ചങ്കിലെ ചോരതൻ നിറമൊന്ന് മാത്രം
ചിന്തിക്കിലെന്തുണ്ട് നമുക്ക് വ്യത്യസ്ത മായ്!
ജനിപ്പതും മരണവും എല്ലാമൊരുപോലെ
അതിനിടെ നാമെന്തോ മൂഢസ്വപ്നത്തിലോ?
മനുഷ്യനെ ഒന്നായി കാണാൻ കഴിയാതെ
മനസ്സന്ധകാരത്തിൻ പിടിയിലമർന്നുപോയ്
K R Vishnu
RIIT , Vadapalani, Chennai
കെ.ആർ. വിഷ്ണു
..........................................................................
About Author
K R Vishnu
RIIT , Vadapalani, Chennai
...........................................................................
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും. ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..
MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.