ശവം മലയാളം കവിത ഓൺലൈനായി / SHAVAM MALAYALAM POEM READ NOW

Kristel Graphics
0
Shavam Malayalam poem read online.Read poem by Ajay Pallikkara. Latest Malayalam poem online for free reading. Online Malayalam poem . Malayalam  poem Shavam

കവിത ഓൺലൈനായി വായിക്കാം എഴുതിയത് അജയ് പള്ളിക്കര . മലയാളത്തിലുള്ള കവിത വായിക്കാം 'ശവം ' .


..............................................

നിന്റെ ജീവിതത്തിന്
എന്റെ മരണത്തെ താങ്ങാനാവുമെങ്കിൽ
നീ എന്നോടൊപ്പം വരുക

എന്റെ ശവം
പ്രദർശന വസ്തുവായിരിക്കുമ്പോൾ
നീ കരയാതെ എന്റെ മുന്നിൽ വരിക

കൂട്ടി കെട്ടിയ കാൽ വിരലുകളെ സ്പർശിക്കുക
പുതച്ചു മൂടിയ വെള്ളക്കുപ്പായവും
മൂക്കിൽ വെച്ച പഞ്ഞിയും നോക്കി ചിരിക്കുക
എന്നെ ഞാനാക്കിയ പലരും കരയുന്നുണ്ടാകും
അവരെയും നോക്കി പുഞ്ചിരിക്കുക

നമ്മുടെ മക്കളെ സന്തോഷത്തോടെ
വിളിച്ചു എന്റെ അടുത്തിരുത്തുക
അച്ഛൻ അവസാനമായി കെട്ടിയ
പ്രച്ഛന്നവേഷം കാട്ടി കൊടുക്കുക
കൊതി തീരും വരെ കാണുക

കുഴിച്ചു മൂടുവാൻ നാലുപേർ
പൊക്കുമ്പോൾ അതിന്റെ ഒരറ്റം നീ പിടിക്കുക
എന്റെ തണുപ്പേറ്റ ശരീരഭാരം
നീയറിയുക

കുഴിയിലേക്ക് വെക്കും നേരം
എന്റെ കവിളത്ത് ഒരു മുത്തം തരുക
കുഴിമാടത്തിൽ ചെന്ന് ചിതൽ പുറ്റുകളോട് എനിക്ക് പറയണം
മറ്റു അവയവങ്ങൾ ഭക്ഷിച്ച് വിശപ്പകറ്റിയാലും എന്റെ കവിൾ
ബാക്കി വെക്കുവാൻ
അത് രുചിയേറെയുള്ളതാണെന്നും
മണ്ണോടലിയണമെന്നും

ശവം മൂടി കഴിഞ്ഞു
വിരുന്നുകാർ സങ്കടത്തോടെ പിരിയുമ്പോൾ
സന്തോഷത്തോടെ യാത്രയാക്കണം

രാത്രി അവശേഷിക്കുന്ന ദുഃഖ ബാധിതർക്ക് അലമാരയിലെ തോൾ സഞ്ചിയിൽ
നിന്നും അവശേഷിക്കുന്ന മധുരം എടുത്ത് കൊടുക്കണം
സങ്കടത്തോടെയാണെങ്കിലും അവർ  കഴിക്കുന്നത്‌ നോക്കി നിൽക്കണം

ഒരു മധുരം എന്നെ കുഴിച്ചിട്ടതിന്റെ ഹൃദയഭാഗത്തായി വെക്കണം
ഉറുമ്പുകൾ വന്ന് കഴിച്ചു പോകും വരെ കാത്തിരിക്കണം
വരിവരിയായി വന്ന് കഴിക്കുമ്പോൾ
എന്റെ മുഖത്തെ ചിരി നീ ഓർക്കണം

അന്നേരം നിനക്ക് കരയാം
ഉറക്കെ കരയാം, പൊട്ടി പൊട്ടി കരയാം
എന്റെ ചിരി
നിന്റെ കണ്ണുനീരായി മാറണം

വൈകാതെ നീ പോയി കഴിയുമ്പോൾ
ഞാൻ ഏകാകിയാകും

മധുരം കഴിച്ച ഉറുമ്പുകൾ നിന്റെ കണ്ണുനീർ കൊണ്ട് നനഞ്ഞു കാണും
ആ ഉറുമ്പുകൾ എന്റെ അടുത്ത് വന്ന്
നിന്റെ കണ്ണുനീർ പൊഴിച്ച മധുരം
എനിക്ക് തരും

അപ്പോൾ ഞാൻ മരണത്തിനായ് കാതോർത്തിരിക്കും
ചിതൽ പുറ്റുകൾ എന്നെ തേടി വരും
എന്റെ ശരീരം ചുറ്റും വളയും

കൂട്ടി കെട്ടിയ കയ്യുകളെ ഞാൻ വേർപ്പെടുത്തി ഇരു കയ്യും വിടർത്തി
ഒരു കവിൾ മറക്കും

അവസാനം മൗനം വെടിയും
ഞാൻ എന്റെ ശവം
അവർക്കായ് വിട്ട് കൊടുക്കും


...........................................................................
അജയ് പള്ളിക്കര


About Author

Ajay Pallikkara
MOB:8943332400
...........................................................................

നിങ്ങളുടെ  അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും.  ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..

MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.

Post a Comment

0Comments

Post a Comment (0)