'സതി' മലയാളം കവിത | 'SATHI' MALAYALAM POEM ONLINE BY SOJA

Malayalam Magazine
0

SATHI  MALAYALAM POEM

സതി 

🌸 കവിത 🌸


കാട്ടാള ലോകത്തിന് പോലും  അപരിചിതമാ०

പലതും ദർശിച്ചു ഞാൻ ചുറ്റും 

പലതും ശ്രവിച്ചു ഞാൻ ചുറ്റും

പതി മൃത്യു വരിച്ചാ-

ലചിതയിൽ ഒടുങ്ങേണ०

പത്നി എന്നോരാചാര०

ഇവിടെ നീണാൽ വാണിരുന്നത്രേ.. 

ഇരുപത്തൊന്നാ० നൂറ്റാണ്ടിൻെ്റ

ചിറകിലേറി മാന०മുട്ടെ

പറക്കണ പെൺജനങ്ങൾക്കീ

കേട്ടു കേൾവി

അവിശ്വസനീയ സ०ഗതിതന്നെ

കടലാഴ० പോലെ

ആഴങ്ങൾക്കപ്പുറത്തൊരാ കാല०

പെണ്ണാചിതയിൽ ഈയാമ്പാറ്റകളെ-

പ്പോലെ എരിഞ്ഞടങ്ങീയിരുന്നത്രേ

പോരടിച്ച് പോരടിച്ച്

കീഴടക്കി ധീരർ ഈ പഴ०തത്വങ്ങളെ

എന്നാൽ ഞെട്ടലോടെ 

വിങ്ങലോടെ പറയട്ടെ... 

സതിയെന്ന അഗ്നി 

നമുക്കിടയിലിന്നു०

അണയാതെ ജ്വലിക്കുന്നു. 

തീ മാത്രമാണന്നു 

സ०ഹാരകനായിരുന്നെങ്കിൽ 

ഇന്നു പൊന്നു० പണ്ടവുമാണീ

സതിയുടെ പടയാളികൾ

പ്രാണനുള്ള പതികൾക്കായിന്നു

നാരി ബലിയായിടുന്നു. 

അതെ  പെണ്ണാണു ഞാനെനോതി

എനിയ്ക്കു० കഴിയുമെന്നോതി

മുന്നോട്ടു കുതിച്ച

ധീര സഖിമാരെ

കാല०ജനിപ്പിക്കുന്ന സതികൾക്ക്

കീഴടങ്ങാതെ 

പൊരുതൂ ഇനിയു०

ഈ രണ ഭൂമിയിൽ.....   

   സോജ എസ്. ജെ.











About the Author




SOJA  S  J


'സതി'  മലയാളം കവിത | 'SATHI' MALAYALAM POEM ONLINE BY SOJA

Post a Comment

0Comments

Post a Comment (0)